കാശ്മീരിന്‍റെ പ്രത്യേക പദവി മാറ്റിയ ബി.ജെ.പി സർക്കാരിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം


ഇരിങ്ങാലക്കുട :
കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയ ബി.ജെ.പി സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി  ജനറൽ സെക്രട്ടറി എം.പി ജാക്സൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി. വി ചാർളി നഗരസഭാ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു, കെ. കെ ജോൺസൺ, സോമൻ ചിറ്റെയത്, ജോസഫ് ചാക്കോ, എം.ആർ. ഷാജു, സുജ സഞ്ജീവ്കുമാർ, തോമസ് തത്തംപിള്ളി, പി.ജെ തോമസ്, ധീരജ്‌ തേറാട്ടിൽ, പ്രിവിൻസ് ഞാറ്റുവെട്ടി, ഷാനവാസ്, സനൽ കല്ലൂക്കാരൻ, സുനിൽ മുകിൾകുടം, ലിംഗ്സൻ സി.ടി തുടങ്ങിയവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top