ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗ്രാമ വികസന വകുപ്പിന് കീഴിലുളള ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും


കാലവർഷക്കെടുതിയും പ്രകൃതി ദുരന്തവും നേരിടുന്ന സാഹചര്യത്തിൽ ഗ്രാമവികസന വകുപ്പിന് കീഴിലുളള ജില്ലാ/ ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് തലത്തിലുളള എല്ലാ ഓഫീസുകളും ആഗസ്റ് 15 വരെയുളള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുമെന്ന് ഗ്രാമവികസന കമ്മീഷണർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ ഓഫീസ് മേധാവിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഓഫീസുകളിൽ ഹാജരാകണം. ജില്ലാ കളക്ടറുടേയും ജില്ലാ ദുരന്തനിവാരണ സെല്ലിന്റെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ദുരിതാശ്വാസ-ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും, ക്യാമ്പുകളിലേക്ക് ആവശ്യമായ സാധന-സാമഗ്രികൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിലും ആവശ്യമായ സഹായങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top