പാറപ്പുറത്തു വാമനൻ നമ്പൂതിരി അന്തരിച്ചു


ഇരിങ്ങാലക്കുട :
പ്രഗത്ഭ നാടക നടനും, കൂടൽമാണിക്യം ക്ഷേത്രത്തിലെ കീഴ്ശാന്തിയുമായിരുന്ന പാറപ്പുറത്തു വാമനൻ നമ്പൂതിരി (78) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 11 മണിക്ക് പടിഞ്ഞാറേ നടയിലുള്ള വീട്ടുവളപ്പിൽ നടക്കും.ഹിന്ദി അദ്ധ്യാപകനായി ഇരിങ്ങാലക്കുടയിലും, ഡൽഹിയിലും സേവനമനുഷടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട യോഗക്ഷേമ ഉപസഭ മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ പരേതയായ ശ്രീദേവി അന്തർജ്ജനം, മകൾ മഞ്ജുലത, മരുമകൻ തൃശൂർ മിഥുനപ്പിള്ളി ശങ്കരൻ നമ്പൂതിരി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top