പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ മിച്ചം വന്ന തുകകൊണ്ട് നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് സഹായം നൽകി


പൊറത്തിശ്ശേരി :
പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സമാഹരിച്ച തുകയിൽ മിച്ചം വന്ന സംഖൃ നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും സ്കൂളിന് കവാട സമർപ്പണവും നടത്തി പൊറത്തിശ്ശേരി മഹാത്മാ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ മാതൃകയായി. സ്കൂൾ മാനേജർ എം. പി. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ലോഗോ ഡിസൈൻ ചെയ്ത ഡെല്ല സുധീഷ്, ഗാനരചന നടത്തിയ ശിവൻ ചരുവിൽ, ബൈജു കൂനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജയദേവൻ രാമൻകുളത്ത് സ്വാഗതവും ജയപ്രസാദ് കെ.യു. നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top