പടിയൂർ, പൂമംഗലം കോൾനിലങ്ങളിലെ തരിശു ഒഴിവാക്കി കൃഷിയോഗ്യമാക്കാൻ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് കേരള കർഷക സംഘം പൂമംഗലം പഞ്ചായത്ത് സമ്മേളനം


എടക്കുളം :
പടിയൂർ, പൂമംഗലം കോൾനിലങ്ങളിലെ തരിശു ഒഴിവാക്കി കൃഷി യോഗ്യമാക്കാൻ സംസ്ഥാന സർക്കാരിന്‍റെ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് എടക്കുളത്ത് ചേർന്ന കേരള കർഷക സംഘം പൂമംഗലം പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഷൻമുഖം കനാൽ നവീകരണം ഉടൻ പൂർത്തീകരിച്ച് പെരുവല്ലിപാടം ഇരുപ്പൂ കൃഷിയോഗ്യമക്കൻ ലിഫ്റ്റ് ഇറിഗേഷൻ സാധ്യമാക്കുക, അവുണ്ടറചാൽ പാലം പണി തുടങ്ങുക എന്നി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

എടക്കുളം എസ് എൻ ജി എസ് എസ് എൽ പി സ്കൂളിൽ നടന്ന സമ്മേളനം കേരള കർഷക സംഘം ഏരിയാ സെക്രട്ടറിയും തൃശൂർ ജില്ല പഞ്ചായത്ത് അംഗവുമായ ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി എസ് ബൈജു അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ വി ജിനാരാജദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം ലോക്കൽകമ്മിറ്റി സെക്രട്ടറി സി വി ഷിനു, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ വി ഗോകുൽദാസ് എന്നിവർ സംസാരിച്ചു. വി എസ് ബൈജു (പ്രസിഡന്റ്) കെ വി ജിനാരാജദാസ് (സെക്രട്ടറി) പി കെ സുനിലൽ (ഖജാൻജി) എന്നിവരടങ്ങിയ 19 അംഗ പഞ്ചായത്ത് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കെ ഡി ചന്ദ്രബോസ് സ്വാഗതവും സി പി ജയപ്രകാശ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top