നാലമ്പല തീർഥാടകർക്ക് ഔഷധം നൽകി യോഗക്ഷേമ യുവജനസഭ


ഇരിങ്ങാലക്കുട :
കൂടൽമാണിക്യ ക്ഷേത്രത്തിലെത്തിയ നാലമ്പല തീർഥാടകർക്ക് സൗജന്യമായി ഔഷധം നൽകി ഇരിങ്ങാലക്കുട യോഗക്ഷേമ യുവജനസഭ മാതൃകയായി. നാഗാർജുന ആയുർവേദ കമ്പനിയുമായി സഹകരിച്ചു നടത്തിയ ഔഷധ വിതരണം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യൂ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. കർക്കിടകം 16 ഔഷധസേവ ദിനമായി ആചരിക്കുന്നത് ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഉപസഭ പ്രസിഡന്റ് കെ പി കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. യോഗക്ഷേമം ഉപസഭ കമ്മിറ്റി അംഗങ്ങളായ വി നാരായണൻ, ഓ എസ് ശ്രീജിത്ത്‌, രോഹിത് കാവനാട്, സുജയ് പടിയൂർ, ബാലചന്ദ്രരാജ എന്നിവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top