ഗ്രാമിക പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ ആഗസ്റ്റ് 3ന് പേർഷ്യൻ ചിത്രമായ ‘ഓഫ്സൈഡ്’


കുഴിക്കാട്ടുശേരി :
ഗ്രാമിക പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ ആഗസ്റ്റ് മാസം വിഖ്യാതരായ 3 ഇറാനിയൻ സംവിധായകരുടെ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്‍ ഭാഗമായി ആഗസ്റ്റ് 3 ശനിയാഴ്ച വൈകീട്ട് 6:30ന് ജാഫർ പനാഹി സംവിധാനം ചെയ്ത പേർഷ്യൻ ചിത്രമായ ‘ഓഫ്സൈഡ്’ കുഴിക്കാട്ടുശേരി ഗ്രാമിക ഭവനിൽ സ്ക്രീൻ ചെയ്യുന്നു. സ്ത്രീകൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഇറാനിൽ, ലോകകപ്പ് യോഗ്യതാ മത്സരം കാണാൻ ശ്രമിക്കുന്ന പെൺകുട്ടികളെക്കുറിച്ചുള്ള സിനിമയാണ് ഓഫ് സൈഡ്. സ്ത്രീകൾ സ്റ്റേഡിയത്തിൽ കയറിയാൽ അവർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന കാരണത്താലാണ് അവിടെ അത് നിരോധിച്ചിട്ടുള്ളത്. ഈ നിയമത്തെ ചോദ്യം ചെയ്യുകയാണ് ചിത്രം . ഇറാനിൽ നിരോധിക്കപ്പെട്ട ചലച്ചിത്രം ബെർലിൻ ചലച്ചിത്രോത്സവത്തിൽ സിൽവർ ബെയർ പുരസ്കാരം നേടി. ഷിമ മൊബാരക്ക് ഷാഹി, സഫർ സമന്തർ എന്നിവരാണ് അഭിനേതാക്കൾ. പ്രദർശന സമയം 93 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top