വിദ്യാലയത്തിന് ആൻഡ്രോയ്ഡ് ടെലിവിഷൻ നൽകി


അവിട്ടത്തൂർ :
ആധുനിക ഡിജിറ്റൽ യുഗത്തിൽ അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാലയങ്ങളെ പഠന മികവിന്‍റെ വഴിത്താരയിലേക്ക് നയിക്കുന്നത്തിന്‍റെ ഭാഗമായി അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് അവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി സ്കൂളിലേക്ക് 50 ഇഞ്ച് ആൻഡ്രോയ്ഡ് ടെലിവിഷൻ നൽകി. പ്രൊഫ. കെ യു അരുണൻ എംഎൽഎ ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എൽ ജോസ് മാസ്റ്റർ സ്കൂളിന് ടി.വി കൈമാറി.

സ്കൂൾ മാനേജർ സി. അഖില അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ കെ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോലംകണ്ണി, ബാങ്ക് സെക്രട്ടറി സുകു കെ ഇട്ടേയ്ശൻ, ബാങ്ക് വൈസ് പ്രസിഡണ്ട് ധന്യ മനോജ്, പിടിഎ പ്രസിഡണ്ട് പ്രസാദ് എൻ എസ്, എം പി ടി എ പ്രസിഡണ്ട് ദീപ പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജെസീന സ്വാഗതവും അധ്യാപക പ്രതിനിധി സീന സി വി നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top