ചെയിൻ സർവീസിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ്ങ് സെന്ററിൽ നിന്നും പുറപ്പെട്ടിരുന്ന കോട്ടയം ഫാസ്റ്റ് പാസഞ്ചർ ആഗസ്റ്റ് 4 മുതൽ തൃശൂരിൽ നിന്നും


ഇരിങ്ങാലക്കുട :
 അവഗണനയുടെ തെളിവുമായി ഇടക്കാലത്ത് സബ് ഡിപ്പോയായി ഉയർത്തപ്പെടുകയും പിന്നിട് തരംതാഴ്ത്തപ്പെടുകയും ചെയ്യപ്പെട്ട ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെൻററിൽ നിന്ന് വീണ്ടും ഒരു ദീർഘദൂര സർവീസും കൂടെ ഇല്ലാതാക്കുന്നു. 14000 രൂപ വരെ കളക്ഷനുള്ള രാവിലെ 6:20 നുള്ള ഇരിങ്ങാലക്കുട – കോട്ടയം ഫാസ്റ്റ് പാസഞ്ചർ ആഗസ്റ്റ് 4 മുതൽ ഇരിങ്ങാലക്കുടയിൽ നിന്നായിരിക്കില്ല പുറപ്പെടുക, പകരം ചെയിൻ സർവീസിന്‍റെ ഭാഗമായി തൃശൂരിൽ നിന്നാണ് കോട്ടയത്തേക്ക് പുറപ്പെടുക. ചെയിൻ സർവീസിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഈ മാറ്റം എന്ന് ഇരിങ്ങാലക്കുടയിലെ കെ.എസ്.ആർ.ടി.സി. അധികൃതർ ഇരിങ്ങാലക്കുടലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ ഓരോന്നായി റദ്ദാക്കി ഓപ്പറേറ്റിങ്ങ് സെന്റർ പൂട്ടുവാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്ന അഭ്യൂഹം ശക്തിപ്പെടുത്തുന്നതാണ് പുതിയ സംഭവവികാസങ്ങൾ. കെ.എസ്.ആർ.ടി.സി. എം.ഡി. സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ലാഭകരമല്ലാത്ത സെൻററുകളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു.

ഇരിങ്ങാലക്കുടയിൽ 1987ൽ കെ.എസ്.ആർ.ടി.സി.യുടെ ഓപ്പറേറ്റിങ്ങ് സെന്റർ ആരംഭിച്ചപ്പോൾ അനുവദിച്ച മൂന്നു ദീർഘദൂര സർവീസുകളിലൊന്നാണിത്. ഈ വർഷം ഇല്ലാതാക്കുന്ന മൂന്നാമത്തെ ബസ്സാണിത്. നേരത്തെ പാലക്കാട് ബസ്സും പിന്നീട് തിരുവനന്തപുരം സുപ്പർ ഫാസ്റ്റ് സർവീസും റദ്ദാക്കിയിരുന്നു. കലക്ഷനിൽ ഏറെ മുന്നിലുണ്ടായിരുന്ന ബസ്സ് സർവീസുകളാണിവയെല്ലാം. കേരളത്തിലെ തന്നെ എറ്റവും മികച്ച കലക്ഷൻ ചരിത്രമുള്ള ബസ്സായിരുന്നു ഇരിങ്ങാലക്കുട – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവ്വീസ്. തിരുവനന്തപുരം ബസ്സിന് ശരാശരി 25000 രൂപ കലക്ഷൻ ലഭിച്ചിരുന്നു. ഇപ്പോൾ റദ്ദാക്കുന്ന കോട്ടയം ബസ്സിനാകട്ടെ 13000 രൂപ മുതൽ 14000 രൂപ വരെ കളക്ഷൻ ഉണ്ടായിരുന്നു. രാവിലെ 6:20ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.50 ന് കോട്ടയെത്തെത്തിയ ശേഷം തിരിച്ച് തൃശൂർക്കായിരുന്നു ഈ ബസ്സിന്റെ യാത്ര. തൃശൂർ -എറണാകുളം റൂട്ടിൽ ഒരു ട്രിപ്പ് കൂടി ഓടിയ ശേഷമാണ് ഈ ബസ്സ് ഇരിങ്ങാലക്കുടയിൽ മടങ്ങിയെത്തിരുന്നത്. പുതിയ ഉത്തരവനുസരിച്ച് ഈ ബസ്സ് ആഗസ്റ്റ് 4 മുതൽ തൃശൂരിൽ നിന്നാണ് കോട്ടയത്തേക്ക് പുറപ്പെടുക

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top