മുരിയാട് മേഖല കോൺഗ്രസ് കൂട്ടായ്മയുടെ ആദരണീയം 2019


മുരിയാട് :
മുരിയാട് മേഖല കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരണീയം 2019 എന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എം എസ് അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. മുരിയാട് മണ്ഡലം പ്രസിഡൻറ് ഐ ആർ ജെയിംസ് അധ്യക്ഷത വഹിച്ചു. മേഖല വർക്കിംഗ് ചെയർമാൻ ജസ്റ്റിൻ ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കലാ കായിക മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങള ആദരിക്കുകയും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും എസ്എസ്എൽസി, +2 ഉന്നത വിജയം നേടിയ മുഴുവൻ കുട്ടികളെയും ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗംഗാദേവി സുനിൽ, മെമ്പർമാർ മോളി ജേക്കബ്, വൃന്ദ കുമാരി, കൂട്ടായ്മയ്ക്ക് വേണ്ടി ഷൈജോ അരിക്കാട്ട്, ലിജോ മഞ്ഞളി, മനു കാളത്ത്, ജയശങ്കർ, ടിജോ ജോൺസൻ, ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. മേഖല കൂട്ടായ്മയുടെ ചെയർമാൻ സതീഷ് ബാബു മൂത്താർ സ്വാഗതവും മേഖല പ്രസിഡണ്ട് പ്രദീഷ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top