കോൺഗ്രസ് പ്രവർത്തകയും മുരിയാട് ഗ്രാമപഞ്ചായത്തിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സുജാത രവീന്ദ്രൻ ബിജെപിയിൽ


മുരിയാട് :
കോൺഗ്രസ് പ്രവർത്തകയും മുരിയാട് ഗ്രാമപഞ്ചായത്തിലെ 12 വാർഡിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കോന്നങ്ങത്ത് സുജാത രവീന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയും ബിജെപി നിയോജകമണ്ഡലം സെക്രട്ടറിയുമായ കവിതാ ബിജു ഷാൾ അണിയിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡൻറ് സുനിൽകുമാർ ടി.എസ് മെമ്പർഷിപ്പ് നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാടൻ, അഖിലാഷ് വിശ്വനാഥൻ, മനോജ് നെല്ലിപറമ്പിൽ, കണ്ണൻ പി.കെ, മോഹനൻ കൈമാപറമ്പിൽ, ജിനു ഗിരിജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top