മികച്ച കർഷകരെ ആദരിക്കുന്നു, അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 5


കൊറ്റനെല്ലൂർ :
ആഗസ്റ്റ് 17 ന് ചിങ്ങം ഒന്ന് കർഷകദിനാചരണത്തിന്‍റെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന വിഭാഗത്തിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നു. സമ്മിശ്ര കർഷകൻ, കേര കർഷകൻ, നെൽ കർഷകൻ, യുവ കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷകൻ, പട്ടികജാതി കർഷകൻ, ക്ഷീര കർഷൻ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കർഷകൻ എന്നിവയാണ് വിഭാഗങ്ങൾ. കൃഷിഭവനിൽ അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 5.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top