പൂതനാമോക്ഷം നങ്ങ്യാർകൂത്ത് നടനകൈരളിയിൽ ആഗസ്റ്റ് 1ന് അരങ്ങേറുന്നു


ഇരിങ്ങാലക്കുട :
ഗുരു അമ്മന്നൂർ മാധവ ചാക്യാർ സംവിധാനം നിർവ്വഹിച്ച പൂതനാമോക്ഷം നങ്ങ്യാർകൂത്ത് നടനകൈരളിയുടെ കളം രംഗവേദിയിൽ കപില വേണു ആഗസ്റ്റ് 1 ന് വൈകുന്നേരം 6 മണിക്ക് അരങ്ങേറുന്നു. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും നവരസസാധന ശിൽപ്പശാലയിൽ പങ്കെടുക്കുവാനെത്തിയിട്ടുള്ള നാട്യകലാവിദഗ്ധർ ഉൾകൊളളുന്ന സദസ്സിലാണ് പൂതനാമോക്ഷം അരങ്ങേറുക. കലാമാണ്ഡലം രാജീവ്, ഹരിഹരൻ, നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടയ്ക്കയിലും സരിത കൃഷ്ണകുമാർ താളത്തിലും പശ്ചാത്തലമേളം ഒരുക്കുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top