കേരള സംഗീത നാടക അക്കാദമി അവാർഡ് ഗായത്രി സുബ്രഹ്മണ്യന്


ഇരിങ്ങാലക്കുട :
കേരള സംഗീത നാടക അക്കാദമി വിവിധ കലാരംഗങ്ങളിലെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് കലാകാരന്മാർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2018ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരള നടനത്തിനുള്ള അവാർഡ് ഗായത്രി സുബ്രഹ്മണ്യന് ലഭിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡിലെ നിവാസിയായ പെരുവെമ്പുമഠം സുബ്രഹ്മണ്യന്‍റെ ഭാര്യയാണ്. പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. ഗായത്രി സുബ്രഹ്മണ്യൻ തിരുവനന്തപുരത്താണ് ഇപ്പോൾ താമസം. മോഹിനിയാട്ടം , കേരളനടനം എന്നിവയിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേരള നടനത്തെക്കുറിച്ചുള്ള പ്രബന്ധത്തിന് അമേരിക്കയിലെ അക്കാദമി ഓഫ് യൂണിവേഴ്സൽ ഗ്ലോബൽ പീസിൽനിന്നും ഡോക്ടറേറ്റ് 2016 ൽ ലഭിച്ചിട്ടുണ്ട്. മോസ്കോ കേരളീയം ഫെസ്റ്റിവൽ, തായ്‌വാൻ ഇന്ത്യൻ ഫെസ്റ്റിവൽ & ഇന്റർനാഷണൽ ട്രാവൽ ഫെയർ, ഇന്ത്യയുടെ മറ്റു ഇടങ്ങൾ എന്നിവക്കൊപ്പം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 2018 ലെ ഓഷിയാന യൂത്ത് ഐക്കോൺ അവാർഡ് ഗായത്രി സുബ്രഹ്മണ്യനാണ് ലഭിച്ചത്. വിവിധ സിനിമകളിലും കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെ ഭാരതനാട്യത്തിനുള്ള ജൂനിയർ ഫെല്ലോഷിപ്പ് ഈ വർഷം ലഭിച്ചിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് ജൂറി അംഗമാണ് ഇപ്പോൾ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top