സി ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖിലകേരള ശ്രീനാരായണജയന്തി സാഹിത്യമത്സരങ്ങള്‍ സെപ്റ്റംബർ 7ലേക്ക് മാറ്റി


ഇരിങ്ങാലക്കുട : 
ഇരിങ്ങാലക്കുട എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ സി ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖിലകേരള ശ്രീനാരായണജയന്തി സാഹിത്യ മത്സരങ്ങള്‍ സെപ്റ്റംബർ 7-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കൻഡറി സ്‍കൂളില്‍ നടക്കും. അഖില കേരളാടിസ്ഥാനത്തില്‍ നടത്തുന്ന പ്രസംഗ മത്സരത്തിലും, ശ്രീനാരായണ കാവ്യാലാപന മത്സരങ്ങളിലും, പ്രശ്നോത്തരിയിലും, യു.പി/ ഹൈസ്‍കൂള്‍, ഹയര്‍സെക്കൻഡറി , കോളേജ്/ ടി ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

മത്സര വിഷയങ്ങള്‍ ശ്രീനാരായാണ ഗുരുവുമായി ബന്ധപ്പെട്ടവയായിരിക്കും. പ്രസംഗം മലയാളം 5 മിനിറ്റ്, ശ്രീനാരായണ ഗുരുവിന്റെ ജീവിതം, സന്ദേശം സമകാലികപ്രസക്തി എന്നിവയുമായി ബന്ധപ്പെട്ട വിഷയം തൽസമയം നൽകുന്നതാണ്. കവിതാലാപനം മലയാളം 15 മിനിറ്റ്, (1) അനുകമ്പാദശകം: യു.പി / ഹൈസ്കൂൾ (2) ജനനി നവരത്നമഞ്ജരി: ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി (3) ഗുഹാഷ്ടകം: കോളേജ് /ടി.ടി.ഐ. പ്രശ്നോത്തരി : നവോത്ഥാന കാലഘട്ടത്തെ അടിസ്ഥാനമാക്കി ശ്രീനാരായണ ഗുരുവിന്റെ ജീവിതം, സന്ദേശം, കൃതികൾ, സമകാലിക പ്രസക്തി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഓരോ വിഭാഗത്തിലെയും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വീതം പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്, പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8848116742 , 9446763528 , 04802821102 , 04802831900 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top