ഗസൽ ഗായകൻ റഫീഖ് യൂസഫിന്‍റെ സംഗീത സായാഹ്നം 28ന് ഇരിങ്ങാലക്കുടയിൽ


ഇരിങ്ങാലക്കുട :
പ്രശസ്ത ഗസൽ ഗായകനും സംഗീത സംവിധായകനുമായ കൊച്ചി സ്വദേശി റഫീഖ് യൂസഫ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ജൂലൈ 28ന് ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ മുരുകൻ ടെക്‌സ്റ്റൈൽസിനു പുറകിലെ ശാന്തം ഹാളിൽ വൈകിട്ട് 6 മണിക്ക് അരങ്ങേറും. പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്‌സ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാപ്പിരിത്തുരുത്ത് എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്തിട്ടുള്ള റഫീഖ് യൂസഫ് അഖില കേരള മുഹമ്മദ് റാഫി ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിധികർത്താവായിരുു. പ്രശസ്ത പിണി ഗായകൻ മാഡേയോടൊപ്പം ബാംഗ്‌ളൂരിൽ വേദി പങ്കിട്ടിട്ടുള്ള ഈ ഗായകൻ ദൽഹി ഉൾപ്പടെ പ്രധാന ഇന്ത്യൻ നഗരങ്ങളിലും യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും ജർമ്മനിയിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട് പണ്ഡിറ്റ് രമേശ് നാരായണൻ , ഹൈദരബാദിലെ ഉസ്താദ് ഹുസൈൻ ഖാൻ എന്നിവരിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top