സാൻറ്റയുടെ ചുവന്ന തൊപ്പിയണിഞ്ഞ് പോലീസിന്‍റെ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ചെന്നവർക്ക് വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആഘോഷം കാണാനുള്ള ഭാഗ്യമുണ്ടായി. പോലീസിന്‍റെ ഗാംഭീര്യമുള്ള തൊപ്പിക്കുപകരം സാൻറ്റാക്ളോസിന്‍റെ ചുവന്ന തൊപ്പിയണിഞ്ഞു നിൽക്കുന്ന പോലീസ് സബ് ഇൻസ്പെക്ടറും സഹപ്രവർത്തകരും ചേർന്ന് ജിംഗിൾബെൽ സംഗീതത്തിന്‍റെ അകമ്പടിയോടെ കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കമിടുന്ന കാഴ്ച, രാജ്യത്തെ ആദ്യത്തെ ഐ എസ് ഓ ലഭിച്ച കേരളത്തിലെ പ്രഥമ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സൗഹൃദ അന്തരീക്ഷം വെളിവാക്കുന്നതായിരുന്നു. എസ് ഐ കെ.എസ്. സുശാന്ത്, ട്രാഫിക് എസ് ഐ തോമസ് വടക്കൻ, എ എസ് ഐ വിജു, പി ആർ ഓ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top