റോഡിലെ വെള്ളക്കെട്ട് സമീപവാസി വഴി കൈയേറി നികത്തുന്നത് മൂലമെന്ന് ആർ.ഡി.യോക്ക് നാട്ടുകാരുടെ പരാതി


താണിശ്ശേരി :
കാറളം പഞ്ചായത്തിലെ 11-ാം വാർഡ് താണിശ്ശേരി കല്ലട ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ പഞ്ചായത്ത് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിസരവാസികൾക്ക് വഴിനടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. സമീപത്തെ പുഞ്ചനിലത്തിലേക്കുള്ള വഴി സ്വകാര്യവ്യക്തി കയ്യേറി മൂടുവാൻ ശ്രമിക്കുന്നതുമൂലമാണ് വെള്ളം പാടത്തേക്ക് ഒഴുകാതെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് എന്ന് നാട്ടുകാർ ഇരിങ്ങാലക്കുട ആർ ഡി ഓ ഓഫീസിലും കാറളം പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. റോഡിലിലേക്ക് അതിർത്തി നിക്കി മണ്ണിട്ടത് മാറ്റി വഴി പുനഃസ്ഥാപിച്ചു റോഡിലെ വെള്ളക്കെട്ട് മാറ്റുവാൻ അധികൃതർ നടപടി എടുക്കണമെന്ന് നിവേദനത്തിൽ നാട്ടുകാർ ആവശ്യപെട്ടിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top