ഈസ്റ്റ്‌ പഞ്ഞപ്പിള്ളി -പാറേക്കാട്ടുകര റോഡ് ഉദ്ഘാടനം ചെയ്തു

കല്ലേറ്റുംകര : നിയോജക മണ്ഡലത്തിലെ പുനരുദ്ധാരണം പൂർത്തിയാക്കിയ ഈസ്റ്റ്‌ പഞ്ഞപ്പിള്ളി -പാറേക്കാട്ടുകര റോഡിന്‍റെ ഉദ്ഘാടനം പ്രൊഫ. കെ. യൂ. അരുണൻ എം എൽ എ നിർവഹിച്ചു. 1 കോടി 88 ലക്ഷം രൂപ ചെലവഴിച്ചു ബി എം ബി സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡിന്‍റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയിട്ടുള്ളത്.

ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കാതറിൻ പോൾ മുഖ്യ അഥിതി ആയിരുന്നു. പിഡബ്ലിയുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. വി. ബിജി റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് എ ആർ ഡേവിസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷൈനി സാന്റോ, പിഡബ്ലിയുഡി അസിസ്റ്റന്‍റ്എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി. പി, വിവിധ രാഷ്ട്രിയ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റെല്ല വിൽസൺ സ്വാഗതവും ഉഷ ബാബു നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top