മുരിയാട് എംപറർ ഇമ്മാനുഏല്‍ ചർച്ചിൽ ഏൽ ബഥേല്‍ ദിനം ആഘോഷിച്ചു


മുരിയാട് :
ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുഏല്‍ സഭാവിശ്വാസികളുടെ ഏകദൈവ ഭവനവും, ഓരോ വർഷവും ദൈവപിതാവിന്‍റെ ബഹുമാനാർത്ഥം കൂടാര തിരുനാൾ ആഘോഷിക്കുന്ന മുരിയാട് എമ്പറർ ഇമ്മാനുഏല്‍ സഭാ കേന്ദ്രത്തിൽ ‘ഏൽ ബഥേല്‍’ സ്ഥാപിച്ചതിന്‍റെ വാർഷികാഘോഷവും നന്ദി പ്രകാശനവും സിയോൺ എംപറർ ഇമ്മാനുഏല്‍ ചർച്ചിൽ ശനിയാഴ്ച നടന്നു. രാവിലെ ആരംഭിച്ച ഭക്തിനിർഭരമായ ശുശ്രൂഷകൾ വൈകിട്ട് വരെ തുടർന്നു. ദൈവനാമ ആരാധനയും ദൈവവചന പ്രഘോഷണവും, കൃതജ്ഞതയുടെ പരിശുദ്ധ കുർബാനയും ഉണ്ടായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top