തവനീഷിന്‍റെ സ്നേഹസ്പര്‍ശം സാന്ത്വനമേകിയത് ഏഴു കുടുംബങ്ങൾക്ക്


ഇരിങ്ങാലക്കുട :
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷംരൂപ സമാഹരിച്ച് ഏഴ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ തവനീഷിന്‍റെ സ്നേഹസ്പര്‍ശം സാന്ത്വനമേകി . മൂന്ന് വർഷം മുമ്പ് ചെറിയതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകര്‍ മുന്‍ കൈയെടുത്താണ് തുക സമാഹരിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കു പുറമേ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇത്തവണ ധനസമാഹരണത്തില്‍ പങ്കാളികളായിരുന്നു. പാന്‍ക്രിയാസിന് തകരാറ്സംഭവിച്ച പുല്ലൂര്‍ സ്വദേശിനി ആന്‍ തെരേസ്ഷൈജു, ഇരു വൃക്കകളും തകരാറിലായ കാട്ടൂര്‍ സ്വദേശിനി ആദ്യ, ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച ചേര്‍പ്പ്സ്വദേശി ധര്‍മ്മരാജ്, വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ അസ്മാബ്ബി കോളേജ് വിദ്യാർത്ഥി മുഹമ്മദ് ത്വയ്ബ്, വൃക്ക രോഗംമൂലം ഡയാലിസിസ് നടത്തുന്ന നാട്ടിക സ്വദേശി കെ.എം. മനോജ് , ഡയബറ്റിക്സ് രോഗിയായ ജനീലിയ ജന്‍സണ്‍ എന്നിവര്‍ക്കു പുറമേ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥിയായ അഭിജിത്ത് മാമ്പള്ളിക്കും തവനീഷ് കൈത്താങ്ങായി.


ആകെ 1 ലക്ഷം രൂപയാണ് വിതരണം നടത്തിയത്. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. പി.ആര്‍.ബോസ്, ഫാ. ജോയി പീനിക്കപ്പറമ്പില്‍, ഫാ. ജോളി ആന്‍ഡ്രൂസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഡീന്‍ ഡോ. വിവേകാനന്ദന്‍, തവനീഷ് സ്റ്റാഫ് കോഓർഡിനേറ്റർ പ്രൊഫ. മൂവീഷ് മുരളി, വിദ്യാര്‍ത്ഥി പ്രതിനിധി കൃഷ്ണവേണി എന്നിവര്‍ ചേർന്നാണ് ധനസഹായങ്ങൾ വിതരണം ചെയ്തത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിക്കുന്ന തുക അവരുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് അർഹരായവരെ കണ്ടെത്തി വിതരണം ചെയ്യുന്നതെന്നും പ്രശസ്തി ആഗ്രഹിക്കാതെ പല പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഘടനയോട് സഹകരിക്കുന്നുടെന്നും തവനീഷ് സ്റ്റാഫ് കോഓർഡിനേറ്റർ പ്രൊഫ. മൂവീഷ് മുരളി പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top