നാലമ്പല ദർശനം: ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി


പായമ്മൽ :
നാലമ്പല ദർശനത്തോടനുബന്ധിച്ച് പായമ്മൽ ക്ഷേത്ര നഗരിയിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. വിൽപ്പന കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് എല്ലാവർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വ്യക്തിശുചിത്വം പാലിക്കൽ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തൽ, പാക്കറ്റ് ഭക്ഷണസാധനങ്ങളിൽ കാലാവധി രേഖപ്പെടുത്തിയ ലേബൽ ഉറപ്പുവരുത്തൽ ശുദ്ധമായ വെളിച്ചെണ്ണയുടെ ഉപയോഗം ക്രമാതീതമായ നിറങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ചായപ്പൊടി കാപ്പിപ്പൊടി എന്നിവ വിശ്വസനീയമായ ബ്രാൻഡുകൾ മാത്രം, മാലിന്യങ്ങൾ യഥാവിധി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിയന്ത്രണം പൊതുസ്ഥലത്തെ പുകവലി നിരോധനം, ശുദ്ധമായ ഐസിന്റെ ഉപയോഗം എന്നിവയാണ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുന്നത്.

നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളാങ്കല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് ശരത് കുമാർ, ജിനേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top