എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ക്ഷേത്രത്തിൽ മഹാഗണപതിഹവനവും ആനയൂട്ടും നടത്തി


എടതിരിഞ്ഞി :
എടതിരിഞ്ഞി ഹിന്ദു ധർമ്മ പ്രകാശിനി സമാജവും പടിയൂർ ആനപ്രേമി സംഘവും സംയുക്തമായി ക്ഷേത്രത്തിൽ ഏഴു ഗജവീരന്മാർ പങ്കെടുത്ത ആനയൂട്ട് നടത്തി. ഇതോടനുബന്ധിച്ച് മഹാഗണപതിഹവനവും ഗജപൂജയും, ഭഗവതിസേവയും ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയുടെയും ക്ഷേത്രംശാന്തി രവീന്ദ്രന്റെയും മുഖ്യ കാർമ്മികത്വത്തിൽ നടന്നു. എച്ച് ഡി പി സമാജം , പ്രസിഡന്റ് ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ മറ്റു ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും നടത്തി. ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ, പുതുപ്പള്ളി സാധു, മുള്ളത്ത് ഗണപതി, ഊട്ടോളി അനന്തൻ, മതിലകം മാണിക്യൻ, അമ്പാടിയിൽ മഹാദേവൻ, , അമ്പാടിയിൽ മാധവൻകുട്ടി എന്നി ആനകളാണ് ആനയൂട്ടിൽ ഉണ്ടായിരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top