ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് 141.4 മിലിമീറ്റർ മഴ

ഇരിങ്ങാലക്കുട : ഇടമുറിയാതെ മഴ തുടരുന്ന ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി പെയ്തിറങ്ങിയത് 141.4 മിലിമീറ്റർ മഴ. വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച് 76.7mm മഴയും ശനിയാഴ്ച രാവിലെ വരെ 64.7 mm മഴയും. കഴിഞ്ഞ പ്രളയ ആരംഭകാലത്ത് ഇരിങ്ങാലക്കുടയിൽ പെയ്തത് 186.5 എം എം റെക്കോർഡ് മഴയാണ്. മഴയുടെ ലഭ്യത കൃത്യമായ് അളന്നെടുക്കുന്ന ഉപകരണമായ മഴമാപിനി സ്ഥാപിച്ചിരിക്കുന്നത് മുകുന്ദപുരം താലൂക് ഓഫീസിൽ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനിലാണ്. ജില്ലാ ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്തെ കേന്ദ്ര സ്ഥാപനമായ ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിലേക്കും ഇവിടെനിന്ന് ദിനം പ്രതി മഴയുടെ കണക്ക് അയക്കാറുണ്ട് ഇതിനായി താലൂക്ക് ഓഫീസിൽ ഒരു ഒബ്സർവേറ്ററും ഒരു സബ് ഒബ്സർവേറ്ററും റവന്യു വിഭാഗത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട്. മഴയുടെ ലഭ്യമായ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് മഴമൂലം ഉണ്ടാകുന്ന പല ദുരിതങ്ങൾക്കും മറ്റും സഹായങ്ങൾ അനുവദിക്കുന്നത്.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന മഴയുടെ ലഭ്യത കൃത്യമായ് അളന്നെടുക്കുന്ന ഉപകരണമായ മഴമാപിനി

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തൃശൂർ ജില്ലയിൽ 20, 22 തീയതികളിൽ യെൽലോ അലെർട് പ്രഖ്യാപിപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. 204 mm ൽ കൂടുതൽ മഴകുള്ള സാധ്യതയാണ് റെഡ് അലെർട് . ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top