വല്ലക്കുന്ന് വി. അല്‍ഫോന്‍സാ ദേവാലയത്തിൽ ജീവകാരുണ്യ പ്രവര്‍ത്തിയോടെ നേര്‍ച്ച ഊട്ടിന് കൊടിയേറ്റി


വല്ലക്കുന്ന് :
വല്ലക്കുന്ന് വി. അല്‍ഫോന്‍സാ ദേവാലയത്തിൽ വിശുദ്ധയുടെ മരണതിരുന്നാളും നേര്‍ച്ച ഊട്ടും ജൂലൈ 28 ഞായറാഴ്ച ആചരിക്കുന്നു. നേര്‍ച്ച ഊട്ടിന്റെ ഭാഗമായുള്ള കൊടിയേറ്റം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിലെ വികാരി ഫാ. ജോസ് പന്തല്ലൂക്കാരന്‍ നിര്‍വ്വഹിച്ചു. നവനാള്‍ ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5:30ന് വിശുദ്ധകുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയും, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ രാവിലെ 6.15ന് ആണ്. നവനാള്‍ ദിനങ്ങളില്‍ നൊവേനയ്ക്ക് ശേഷം നേര്‍ച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതാണ്. വിപുലമായ വിവിധ കമ്മിറ്റിക്കു കീഴില്‍ 250-ഓളം പേര്‍ പ്രവര്‍ത്തിച്ചു വരുന്നു . ജൂലൈ 28 ഞായറാഴ്ച രാവിലെ 7:30 മുതല്‍ വൈകീട്ട് 6 വരെയാണ് നേര്‍ച്ച ഊട്ട്.

ഊട്ടുതിരുനാളിനോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നവനാളിന്റെ 9 ദിനങ്ങളില്‍ വിവിധങ്ങളായ 9 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൊരട്ടി ലെപ്രസി ആശുപത്രിയിലെ രോഗികള്‍ക്കുള്ള ധനസഹായവിതരണമാണ് കൊടിയേറ്റ ദിനത്തിലെ ജീവകാരുണ്യ പ്രവര്‍ത്തി. ഏകദേശം 40000ത്തോളം വിശ്വാസികള്‍ നേര്‍ച്ച ഊട്ടില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വികാരി. ഫാ. അരുണ്‍ തെക്കിനേത്ത്, ജനറല്‍ കണ്‍വീനര്‍മാരായ ലോറന്‍സ് തണ്ട്യേക്കല്‍, ജിക്‌സോ കോരേത്ത്, കൈക്കാരന്‍മാരായ ടി.കെ. ലോനപ്പന്‍ തൊടുപറമ്പില്‍, ടി.ഒ. വര്‍ഗ്ഗീസ് തൊടുപറമ്പില്‍, എം.വി. റോയ് മരത്തംപ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കോക്കാട്ട്, കോളിന്‍സ് കോക്കാട്ട്, മേജോ ജോണ്‍സണ്‍, ജിന്റോ നെരേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top