വി വി സൽഗുണൻ ദിനം ആചരിച്ചു


എടതിരിഞ്ഞി :
വി വി സൽഗുണൻ ദിനവും അനുസ്മരണയോഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി വി വി രാമൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി , സെക്രട്ടറിയേറ്റ് അംഗം കെ വി രാമകൃഷ്ണൻ, ലോക്കൽ സെക്രട്ടറിമാരായ വി ആർ രമേഷ്, കെ സി ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. കഠിന പ്രയത്നത്തിലൂടെ എൽ.എൽ.ബി പാസ്സായ അഡ്വ. വി.പി പ്രജിഷിനെ യോഗത്തിൽ അനുമോദിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top