വിദ്യാർത്ഥികൾക്കായി ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണം


എടതിരിഞ്ഞി :
ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ പ്രൊട്ടക്ഷൻ, ഫസ്റ്റ് എയ്ഡ്, സേഫ്റ്റി, ഫയർ റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്കായി പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി. സ്റ്റേഷൻ ഓഫീസർ പി വെങ്കടരാമൻ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഭരതൻ കണ്ടേൻകാട്ടിൽ സന്നിഹിതനായിരുന്നു. ഫയർമാൻമാരായ രമേശ്, ഐബിൻ, സുദർശനൻ, ബൈജു തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ജി സാജൻ സ്വാഗതവും സി പി സ്മിത നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top