‘ദ വൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു


ഇരിങ്ങാലക്കുട :
ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അമേരിക്കന്‍ ചിത്രമായ ‘ദ വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഭര്‍ത്താവ് ജോകാസില്‍മേനോടൊപ്പം ബഹുമതി എറ്റുവാങ്ങാന്‍ യാത്രയാകുന്ന ഭാര്യ ജോവനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. നാൽപത് വര്‍ഷക്കാലത്തെ തങ്ങളുടെ കുടുംബ ജീവിതത്തിന്‍റെ വിചാരണ കൂടിയായി യാത്ര മാറുന്നു. പ്രദര്‍ശന സമയം 100 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top