അഖിലകേരള ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് ടൂർണമെന്‍റ് 19 മുതൽ


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇരുപത്തിയെട്ടാമത്തെ അഖിലകേരള ഡോൺബോസ്കോ പ്രൈസ്മണി ടേബിൾ ടെന്നീസ് ടൂർണ്ണമെന്റും, ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പും സ്കൂളിലെ സിൽവർ ജൂബിലി മെമ്മോറിയൽ ഫ്ളഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ ജൂലൈ 19,20,21 തീയതികളിൽ അരങ്ങേറും.

ഒരു സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടത്തപ്പെടുന്ന ഏകദിന റാങ്കിംഗ് ടൂർണമെന്റും, ടൂര്ണമെന്റിനൊടൊപ്പം തന്നെ ഇന്റർസ്കൂൾ ചാമ്പ്യൻഷിപ്പും അരങ്ങേറുന്ന സംസ്ഥാനത്തെ ഏക മത്സരവും മുന്നൂറോളം സംസ്ഥാനത്തെ ദേശീയ ടെന്നീസ് പ്രതിഭകൾ മാറ്റിയിരിക്കുന്നതും, ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ അണിനിരക്കുന്ന മത്സരം എന്നും ഈ ടൂര്ണമെന്റിനെ വിശേഷിപ്പിക്കാം. രാവിലെ 9 മുതൽ രാത്രി 8:30 വരെ നീളുന്ന മത്സരത്തിന് കൊടിയേറുന്നത് ജൂലൈ 20 വെള്ളിയാഴ്ച 3 മണിക്കാണ്. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സാംബശിവൻ കെ ആർ മേള ഉദ്ഘാടനം ചെയ്യും സമ്മാനദാനം നിർവഹിക്കുന്നത് കേരള ടേബിൾ ടെന്നീസ് പ്രസിഡന്റ് എസ് എസ് നവാസ് ആൺ. ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top