പ്രദീപ് സോമസുന്ദരം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ പാടുന്നു


ഇരിങ്ങാലക്കുട :
മേരി ആവാസ് സുനോ അഖിലേന്ത്യാ സംഗീത മത്സരത്തിലൂടെ പ്രശസ്തനായ ഗായകന്‍ പ്രദീപ് സോമസുന്ദരം ജൂലൈ 21ന് ഇരിങ്ങാലക്കുടയില്‍ പാടുന്നു. സംഗീത സംവിധായകന്‍ പ്രതാപ് സിംഗിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പാണ് ശ്രോതാക്കള്‍ക്കായി ഈ പരിപാടി അവതരിപ്പിക്കുന്നത്. പ്രദീപ് സോമസുന്ദരത്തോടൊപ്പം പ്രശസ്ത ഗായികമാരായ പ്രമീള, രചന എന്നിവരും പാടുന്നുണ്ട്. ഇരിങ്ങാലക്കുട ടൌൺ ഹാളിനു എതിർവശത്തുള്ള എസ്.എസ് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംഗീത സായാഹ്നം ആരംഭിക്കുക.

വ്യത്യസ്തമായ ആലാപനത്തിലൂടെ സംഗീത പ്രേമികളുടെ മനസിലിടം നേടിയ ഗായകനാണ് പ്രദീപ് സേമസുന്ദരം. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അവതരിപ്പിച്ച മേരി ആവാസ് സുനോ എന്ന മെഗാ സംഗീത പരിപാടിയിലൂടെ തൊണ്ണൂറുകളില്‍ ദേശീയ ശ്രദ്ധ പിടിച്ചെടുത്ത പ്രതിഭകളായിരുന്നു പ്രദീപും സുനിതി ചൗഹാനും. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ പാടി ദക്ഷിണേന്ത്യന്‍ ചലചിത്രരംഗത്തെ അറിയപ്പെടുന്ന പിന്നണി ഗായകനായിത്തീര്‍ന്നു ആകാശവാണി ആര്‍ട്ടിസ്റ്റു കൂടിയായ പ്രദീപ് സോമസുന്ദരം. വിശദ വിവരങ്ങള്‍ക്ക് 9946643859 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top