‘ഹരിയാലി 2019’ – വൃക്ഷത്തൈകൾ കൈമാറി


ഇരിങ്ങാലക്കുട :
സെന്‍റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗവും ബോട്ടണി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ‘ഹരിയാലി 2019 ൽ’ ഹിന്ദി വിഭാഗത്തിലെ വിദ്യാർഥിനികൾ 75ഓളം വൃക്ഷത്തൈകൾ ബോട്ടണി വിഭാഗത്തിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ പരിസ്ഥിതി സംരക്ഷണത്തിനെ കുറിച്ച് ബോധവൽക്കരണം നടത്തി. ഹിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ ജോൺ, സി. ജെൻസി റോസ്, ബോട്ടണി വിഭാഗം അധ്യാപിക ഡോ. റോസ്‌ലിൻ അലക്സ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top