ഗോരക്ഷ കുളമ്പുരോഗപദ്ധതി കുത്തിവയ്പ് പദ്ധതി: ജൂലൈ 17 മുതൽ ഓഗസ്റ്റ് 12 വരെ


ഇരിങ്ങാലക്കുട :
ഗോരക്ഷ കുളമ്പുരോഗപദ്ധതി കുത്തിവയ്പ് പദ്ധതിയുടെ 26-ാം ഘട്ടം ജൂലൈ 17 മുതൽ ഓഗസ്റ്റ് 12 വരെ ജില്ലയിൽ നടത്തും. വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുളള ക്യാമ്പുകൾ വഴിയും ഭവന സന്ദർശനം വഴിയും കന്നുകാലികൾ, എരുമ, പന്നി എന്നിവയെ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പിന് വിധേയമാകുന്നു. ഉരു ഒന്നിന് സൗജന്യനിരക്കായ പത്ത് രൂപയാണ് കർഷകർ നൽകണം. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസംഘങ്ങൾ, വനം വന്യജീവി വകുപ്പ് എന്നിവയുടെ സഹകരണത്തോടൊയാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top