വിദ്യാർഥികളിലെ അറിവില്ലായിമയല്ല, അറിവാണ് പരിശോധിക്കേണ്ടത് എന്ന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.കെ.സി. നായർ


ഇരിങ്ങാലക്കുട :
വിദ്യാർഥികളിലെ അറിവില്ലായിമയല്ല, പകരം അറിവാണ് അധ്യാപകർ പരിശോധിക്കേണ്ടത് എന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ എം കെ സി നായർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുംവിധം സന്തോഷകരമായ സാഹചര്യമാണ് വിദ്യാലയങ്ങളിൽ ഉണ്ടാക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ‘കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.

എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി എൻ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എൻ ഇ എസ് സെക്രട്ടറി എ കെ ബിജോയ്, എം എസ് സുരേന്ദ്രൻ റിമ പ്രകാശ്, ട്രഷറർ എം വി ഗംഗാധരൻ, വൈസ് പ്രസിഡണ്ട് പി കെ പ്രസന്നൻ, മാനേജർ ഡോ. ടി കെ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡണ്ട് എൻ ആർ രതീഷ്, വൈസ് പ്രിൻസിപ്പൽ നിഷ ജിജോ, രമ്യ പ്രസാദ് എന്നിവർ സംസാരിച്ചു. 10,12 ക്ലാസുകളിൽ ഫുൾ എ വൺ കരസ്ഥമാക്കിയ വിദ്യാർഥികൾക്കും, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും വിവിധ എൻഡോവ്മെന്റ്കളും പിടിഎ മാനേജ്മെന്റ് ഉപഹാരങ്ങളും സമ്മാനിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top