സ്വയം ചാർജ് ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുമായി ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍


ഇരിങ്ങാലക്കുട :
ഓട്ടത്തിനിടയിൽ സ്വയം ചാര്‍ജ് ആകുന്ന ഇലക്ട്രിക് സ്കൂട്ടർ നിര്‍മ്മിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിച്ചു. ഓൾട്ടർനേറ്ററിന്റെ സഹായത്തോടെ വാഹനം ഓടുന്ന സമയത്ത് ബാറ്ററി സ്വയം ചാര്‍ജ് ചെയ്യുന്ന രീതിയിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുത്. അവസാന വര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ജയറസ് പ്രിന്‍സ്, അജയ്.എ.ബി, ആദിത്ത് മേനാത്ത്, അഭില്‍.ടി.എസ്. എിവരാണ് തങ്ങളുടെ പ്രൊജക്ടിന്‍റെ ഭാഗമായി ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത് സീരിസ് ഇലക്ട്രിക് ഹൈബ്രിഡ് ഇനത്തില്‍പെട്ട കാറുകള്‍ നിലവിലുണ്ട്. ഈ സംവിധാനമാണ് വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

ബാറ്ററി ചാര്‍ജിന്റെ സ്റ്റാറ്റസ് അറിയുതിനുള്ള ഡിസ്‌പ്ലേയും ഓൾട്ടർനേറ്റര്‍ സ്റ്റാറ്റസും വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ പെട്രോളില്‍ എഴുപത്തി അഞ്ച് കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നുണ്ട്. മെക്കാനിക്കല്‍ വിഭാഗം അദ്ധ്യാപകനായ ശ്രീജിത്ത് ടി.വി, ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ അദ്ധ്യാപകരായ സനല്‍ ടി.എം, റീസ ടി.ടി എന്നിവർ പ്രൊജക്ടിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top