പുഴയെ അടുത്തറിഞ്ഞും, ശുചീകരണ പ്രവർത്തനങ്ങൾ വ്യത്യസ്തമാക്കിയും സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികൾ


ഇരിങ്ങാലക്കുട :
തൊഴിലുറപ്പ് പ്രവർത്തകരോടൊപ്പം ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ അതിരപ്പിള്ളി പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അതിരപ്പിള്ളി വനമേഖലയിൽ നിന്നും വരുന്ന ശുദ്ധജലം ഒഴിക്കുന്ന കുതിരറുക്കം കനാൽ എൻഎസ്എസ് വോളണ്ടിയേഴ്സ് വൃത്തിയാക്കി. വനത്തെയും പുഴയും അടുത്തറിഞ്ഞുള്ള പുഴ നടത്തവും ഇതോടൊപ്പം സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബീന സി എ, വളണ്ടിയർമാരായ ബാസില ഹംസ, റോസിലിൻ അലക്സ്, അതിരപ്പിള്ളി പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top