നാലമ്പല തീർത്ഥാടനം ആരംഭിച്ചു : കൂടൽമാണിക്യത്തിൽ ഭക്തജന തിരക്ക്


ഇരിങ്ങാലക്കുട :
ശ്രീരാമ ഭരതലക്ഷ്മണ ശത്രുഘ്‌ന ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശനം നടത്തുന്ന നാലമ്പല തീർത്ഥാടനം കർക്കിടകം ഒന്നിന് ആരംഭിച്ചതോടെ ഭരത പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ രാവിലെ മുതൽ ഭക്തജന തിരക്ക് അനുഭവപെട്ടു. തീർത്ഥാടകർക്കായി ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് കൂടൽമാണിക്യം ദേവസ്വം ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് വഴിപാടുകൾ ശീട്ടാക്കാൻ പ്രത്യേക സൗകര്യങ്ങൾ, കൂടുതൽ കൗണ്ടറുകൾ. ക്ഷേത്ര മതിൽക്കെട്ടിനകത്തും പുറത്തും മഴ നനയാതെ വരി നിൽക്കാൻ വലിയ പന്തലുകൾ. ശുദ്ധ ജലം, വൈദ്യസഹായം, ടോയ്‌ലറ്റ് സൗകര്യം എന്നിവക്കൊപ്പം തീർത്ഥാടകരുടെ സുരക്ഷയായി പോലീസ് കണ്ട്രോൾ റൂം, സെക്യൂരിറ്റി ക്യാമറ എന്നിവയും ഒരുക്കിയിട്ടുണ്ട്. പാർക്കിങ്ങിനായി കൊട്ടിലായിക്കൽ പറമ്പിലും മണിമാളിക പരിസരത്തും , വിശ്രമ കേന്ദ്രത്തിലേക്കുള്ള വഴികളിലും സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട്. ആദ്യദിവസം തന്നെ വളരെയേറെ വാഹനങ്ങൾ തീർത്ഥാടകരുമായി രാവിലെ മുതൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top