ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവർക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ


ഇരിങ്ങാലക്കുട :
ഡ്രൈവിംഗ് ടെസ്റ്റിന് ഗാന്ധിഗ്രാം ഗ്രൗണ്ടിൽ എത്തുന്നവർക്കായി കുടിവെള്ള സൗകര്യം ഇരിങ്ങാലക്കുട മേഖല ഡ്രൈവിംഗ് വർക്കേഴ്സ് യൂണിയൻ ഒരുക്കി നൽകി. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന എല്ലാ ദിവസവും ഈ സൗകര്യം ഇവിടെ ഉണ്ടാകും. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു യൂണിയൻ വൈസ് പ്രസിഡണ്ട് ടോണി ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ബാബു പ്രസിഡന്റ് വത്സരാജ് കെ കെ സി, ട്രഷറർ ഷംഷീർ, സംസ്ഥാന കമ്മിറ്റിയംഗം എം കെ വാസു എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി. ഗാന്ധിഗ്രാം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുടിവെള്ള സൗകര്യവും പ്രാഥമിക ആവശ്യങ്ങൾക്കുള്ള ടോയ്ലറ്റ് സൗകര്യങ്ങളും 2020ഓടെ നഗരസഭ പരിഹരിച്ചുതരാം എന്ന് ഉറപ്പു നൽകിയതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top