നഗരസഭയിലെ അഴിമതിക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരെ സിപിഐ(എം) നഗരസഭ ഓഫീസ് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : നഗരസഭയിലെ അഴിമതിക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരെ സിപിഐ(എം) നേതൃത്വത്തില്‍ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി . നഗരത്തില്‍ വ്യാപകമായ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് യുഡിഎഫ് ഭരണനേതൃത്വം തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ ഒത്താശയോടെയാണ് അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നതെന്നാണ് ആക്ഷേപം. നിലം നികത്തി കെപിസിസി ജനറല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയില്‍ നിര്‍മിച്ച എംസി പി കണ്‍വെന്‍ഷന്‍ സെന്ററിനെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുയാണ്. അനുവദിച്ചതിനേക്കാള്‍ ഇരട്ടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മ്മിച്ച് ലക്ഷകണക്കിന് രൂപ നികുതി വെട്ടിച്ചതായും പരാതിയുണ്ട്. ബിജെപി നേതാവിന്റെ കെട്ടിടത്തെകുറിച്ചുള്ള പരാതിയില്‍ ഇനിയും തീരുമാനമായിട്ടില്ല. പിഡബ്ല്യുഡിയെ പഴിചാരി ഭരണകക്ഷി അംഗങ്ങള്‍ ഠാണ – നട റോഡിലെ കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് എന്നും സി പി എം പറയുന്നു. ഇതിനെതിരെയാണ് ബഹുജന മാര്‍ച്ച് നടത്തിയത്.

കുട്ടൻകുളംപരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിന് സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, എം.ബി.രാജു, ഡോ.കെ.പി.ജോർജ്, കെ.ആർ.വിജയ, ആർ.എൽ.ശ്രീലാൽ, പി.എസ്.വിശ്വംഭരൻ, വി.എൻ.കൃഷ്ണൻകുട്ടി, പ്രതിപക്ഷ കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജൻ, കെ.ആർ.വിജയ, എന്നിവർ പ്രസംഗിച്ചു. എം.ബി.രാജു സ്വാഗതവും, പി.വി.ശിവകുമാർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top