അമ്മന്നൂർ കുട്ടൻ ചാക്യാർക്ക്‌ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്


ഇരിങ്ങാലക്കുട :
അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർക്ക്‌ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്. കൂടിയാട്ടത്തിനുള്ള 2018 ലെ പുരസ്‌കാരമാണ് ലഭിച്ചത്. അര നൂറ്റാണ്ടിലേറെ കാലമായി കൂടിയാട്ട രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൻറെ പ്രസിഡന്റാണ് നിലവിൽ അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർ. കേരള കലാമണ്ഡലം പുരസ്കാരം, കേരളം സംഗീത നാടക അക്കാദമി അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top