‘ശിഖണ്ഡിയും മറ്റാരും പറയാത്ത അപൂർവ്വ കഥകളും’ മലയാള പരിഭാഷ പുറത്തിറങ്ങി


ഇരിങ്ങാലക്കുട :
പ്രസിദ്ധ മിത്തോളജിസ്റ്റായ ദേവ്‌ദത് പട്നയിക്കിന്‍റെ ‘ശിഖണ്ഡി ആൻഡ് അദർ ടൈൽസ് ദേ ഡോണ്ട് ടെൽ യു’ എന്ന വിഖ്യാത ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ ഡി.സി ബുക്സ് പുറത്തിറക്കി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2018ലെ വിവർത്തന പുരസ്കാര ജേതാവായ തുമ്പൂർ ലോഹിതാക്ഷനാണ് പ്രസ്തുത കൃതി വിവർത്തനം ചെയ്തിട്ടുള്ളത്. രണ്ടായിരത്തിലേറെ വർഷം പഴക്കം അവകാശപ്പെടാവുന്ന, വാമൊഴിയും വരമൊഴിയുമായി പ്രചാരത്തിലുള്ള ഹൈന്ദവപുരാണ ഇതിഹാസങ്ങളിലെ അവഗണിക്കപ്പെട്ട ചില അപൂർവ്വ കഥകളുടെ പുനരാഖ്യാനമാണ് ‘ശിഖണ്ഡിയും മറ്റാരും പറയാത്ത അപൂർവ്വ കഥകളും’ .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top