നവരസ സാധന ശില്‍പ്പശാലയിൽ ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി അവതരിപ്പിച്ചു


ഇരിങ്ങാലക്കുട :
നടനകൈരളി സംഘടിപ്പിച്ച ഇരുപത്തിയഞ്ചാമത് നവരസ സാധന
ശില്‍പ്പശാലയോടനുബന്ധിച്ച് ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി കപിലാ വേണു അവതരിപ്പിച്ചു. നങ്യാര്‍കൂത്തിന് കലാമണ്ഡലം രാജീവ്, ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവര്‍ പശ്ചാത്തലമേളമൊരുക്കി. രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നും 12 കലാപ്രവര്‍ത്തകരാണ് നവരസ പരിശീലനത്തിന് എത്തിച്ചേർന്നിട്ടുള്ളത്. ഞായറാഴ്ച സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടവും തിങ്കളാഴ്ച ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവരുടെ അഭിനയ പ്രകടനങ്ങളുമുണ്ടാകും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top