ഗവൺമെന്‍റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാമത് പൂർവ വിദ്യാർഥി സംഗമം ‘ഒരു വട്ടം കൂടി… ‘  സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി ആർ ഉദ്ഘാടനം നിർവഹിച്ചു. രാധിക സനോജ് മുഖ്യാതിഥിയായിരുന്നു. മാതൃക അധ്യാപക അവാർഡ് ജേതാവും വിഎച്ച്എസ്ഇ പൂർവ്വ അധ്യാപകനുമായ എ കെ ദേവരാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

പിടിഎ പ്രസിഡണ്ട് ജോയ് കനേങ്ങാടൻ അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ സോണിയ ഗിരി, അഡ്വ. വി സി വർഗീസ്, പ്രൊഫ. ദേവി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. വിഎച്ച്എസ്ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം വിതരണം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഹേന കെ.ആർ സ്വാഗതവും പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്‍റ് സോനാ വർഗ്ഗീസ് നന്ദി പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top