വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘പ്രേമലേഖന’ത്തിലെ നായിക സാറാമ്മ നൃത്തച്ചുവടുകളുമായി അരങ്ങിൽ


വെള്ളാങ്ങല്ലൂർ :
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖന’ത്തിലെ നായിക സാറാമ്മ തന്‍റെ സുരഭില സുന്ദരമായ ഹൃദയാനുഭൂതികളുടെ നവ്യമായ ഈരടികൾ പാടി ചടുലമായ ചുവടുകൾ വെച്ച് രംഗത്ത്. ലൈബ്രറി കൗൺസിൽ കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂർ ബ്ളോക്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണു് സാറാമ്മയുടെ നൃത്തച്ചുവടുകളുമായി ഇരിങ്ങാലക്കുട എസ്.എൻ.ടീച്ചേഴ്സ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കൃഷ്ണേന്ദു, ദിവ്യ, അനഘ, ആര്യ എന്നീ വിദ്യാർത്ഥിനികൾ സദസ്സിനെ കയ്യിലെടുത്തത്.

‘യൗവ്വനതീക്ഷ്ണം സുരഭില സുന്ദരം മധുരോദാരമീ പ്രേമലേഖനം’ എന്നു തുടങ്ങുന്ന ഗാനത്തിൽ കഴുകിത്തുടച്ച തൂവാനം പോലെ അപാര വിസ്മയമാണു് തനിക്ക് കേശവൻ നായർ തന്ന പ്രേമലേഖനമെന്ന് സാറാമ്മ വിശേഷിപ്പിക്കുന്നു. ‘എന്തിനു കാർമുകിൽ എന്തിനു കൂരിരുൾ ഇത്ര മനോഹ തീരങ്ങളിൽ…നിലാവൊഴുകും പ്രണയ വീഥികളിൽ നിശാഗന്ധിയാവാനെന്തു രസം’ എന്ന് സാറാമ്മ പാടി നിർത്തുമ്പോൾ കാലാതിവർത്തിയായ ബഷീറിയൻ പ്രണയ വീക്ഷണത്തിന്റെ നേർക്കാഴ്ചയായി അത് മാറുന്നു. ഖാദർ പട്ടേപ്പാടം രചിച്ച വരികൾക്ക് ഹിന്ദോള രാഗത്തിൽ അസീസ് ഗുൽസാറാണു` ഈണം പകർന്നിരിക്കുന്നത്. ആലാപനം സുജാത. അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ നർത്തകിമാരെ പാരിതോഷികം നല്കി ആദരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top