സൗജന്യ നേത്ര പരിശോധന ക്യാമ്പ് തിങ്കളാഴ്ച്ച


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി ജൂലായ് 15 തിങ്കളാഴ്ച്ച പി ടി ആർ മഹലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. മാസ വരുമാനം 5000 രൂപയിൽ താഴെയുള്ളവർക്കും ബിപിഎൽ കാർഡ് ഉടമകൾക്കും തിമിര ശസ്തക്രിയ ആവശ്യമെങ്കിൽ തീർത്തും സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി വിജയകുമാർ ഐ.പി.എസ് ഇരിങ്ങാലക്കുട പി.ടി.ആർ മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് ക്യാമ്പ് രാവിലെ 9 മണിക്ക് ഉദ്‌ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ എത്തി റജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ അതേ ദിവസം രാവിലെ 8 മണി മുതൽ പി.ടി.ആർ മഹൽ ഓഡിറ്റോറിയത്തിലോ എത്തി റജിസ്ട്രർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04802830050 9497918675

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top