ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ശനിയാഴ്ച


ഇരിങ്ങാലക്കുട :
ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം ജൂലൈ 13 ശനിയാഴ്ച അനിഴം നക്ഷത്രത്തിൽ ത്രികാലപൂജ യോടെ ആഘോഷിക്കുന്നു. അന്നേദിവസം രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവക കലശങ്ങളും, പഞ്ചഗവ്യ കലശവും അഭിഷേകം നടത്തുന്നതാണ്. ഉച്ചതിരിഞ്ഞ് 3 മണി മുതൽ പുറത്തേക്ക് എഴുന്നള്ളിപ്പും തുടർന്ന് കാഴ്ചശീവേലിയും ഉണ്ടായിരിക്കും. ശ്രീ കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജുനൻ തിടമ്പേറ്റും. രാജീവ് വാര്യരാണ് മേളപ്രമാണി. ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top