റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുടയിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു


ഇരിങ്ങാലക്കുട :
റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുടയിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, കർമ്മ പദ്ധതിയായ 18 വീടുകളുടെ പ്രഖ്യാപനവും, വാർഷിക കുടുംബ സംഗമവും റോട്ടറി ഹാളിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ റോട്ടറി 3201 ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോയുടെയും അസിസ്റ്റന്റ് ഗവർണർ രാജീവ്‌ പി. യുടെയും മേൽനോട്ടത്തിൽ നിലവിലെ പ്രസിഡന്റ് പോൾസൺ മൈക്കിൾ പുതിയ പ്രസിഡന്റ് തിമോ പാറേക്കാടൻ സ്ഥാനചിഹ്നങ്ങൾ കൈമാറി ചുമതല ഏൽപ്പിച്ചു.

സിമോസ് പാറേക്കാട്ടിൽ പുതിയ ഭാരവാഹികളായ സെക്രട്ടറി വിൻസ് വർഗ്ഗീസ്, ട്രഷറർ സുനിൽ ചെരടായി, മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്ക് ചുമതല കൈമാറി. സെക്രട്ടറി പ്രവീൺ തിരുപ്പതി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റോട്ടറിയുടെ പ്രത്യേക പുരസ്കാരങ്ങൾക്ക് അർഹരായ പോൾസൺ മൈക്കിൾ, പ്രവീൺ തിരുപ്പതി, സച്ചിത്ത്, ജോയ് മുണ്ടാടൻ, പ്രൊഫ. എം എ ജോൺ എന്നിവരെ അനുമോദിച്ചു. സീനിയർ മെമ്പർ അഡ്വ. അഗസ്റ്റിനെ പൊന്നാടയണിയിച്ച് ആദരിച്ചു. റോയ് ജോർജ് അഭയ ഭവൻ പ്രവർത്തനങ്ങൾക്കായുള്ള അമ്പതിനായിരം രൂപയുടെ ചെക്ക് പുതിയ പ്രസിഡണ്ടിന് കൈമാറി. റോട്ടറി ഫാമിലിയിൽ നിന്ന് പ്രത്യേക പുരസ്കാരങ്ങൾക്ക് അർഹരായ അഞ്ചു ചാക്കോ, ബാബു എന്നിവരെ അനുമോദിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top