ഇൻറ്റർ സ്കൂൾ ക്വിസ് മത്സരം ശാന്തിനികേതനിൽ


ഇരിങ്ങാലക്കുട :
ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ‘ആരോഗ്യ ഇന്ത്യ – പ്രതിസന്ധികളും പരിഹാരങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഇൻറ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . എസ്.എൻ. ഇ. എസ്.ചെയർമാൻ കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം 5000 രൂപ സെൻറ് ഡൊമിനിക് ‘ വെള്ളാനി കരസ്ഥമാക്കി. രണ്ടാം സമ്മാനം 3000 രൂപ ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിർ ഇരിങ്ങാലക്കുടയും, മൂന്നാം സമ്മാനം 2000 രൂപ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇരിങ്ങാലക്കുടയും കരസ്ഥമാക്കി.

ജൂലായ് 17 ന് നടക്കുന്ന മെറിറ്റ് ഡേയിൽ വിജയികൾക്കുള്ള സമ്മാനദാനം ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ നിർവഹിക്കും. എസ്.എൻ.ഇ. എസ്. സെക്രട്ടറി എ.കെ. ബിജോയ്, മാനേജർ ഡോ. ടി.കെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ, വൈസ് പ്രസിഡണ്ട് പി.കെ. പ്രസന്നൻ, ട്രഷറർ എം.വി. ഗംഗാധരൻ, എം.കെ. വിജയൻ, പി.ടി.എ. പ്രസിഡണ്ട് റിമ പ്രകാശ്  എന്നിവർ സന്നിഹിതരായിരുന്നു. വൈസ് പ്രിൻസിപ്പൽ നിഷാ ജിജോ, ദിവ്യ എൻ. ആർ, ബിന്ദ്യ സുനിൽ, പ്രിൻസി, കബനി വിപിൻ ദാസ്’ സിന്ധു അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top