വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധാഗ്നി തെളിയിച്ചു


കരുവന്നൂർ :
വർധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂർ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും വൈദ്യുതി ഓഫീസിനു മുന്നിൽ പ്രതിഷേധാഗ്നി തെളിയിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ നായർ, സത്യൻ നാട്ടു വെള്ളി, എ കെ മോഹൻദാസ്, എം ആർ ഷാജു, അബ്ദുൽ ബഷീർ, കെ സി ജെയിംസ്, കെ കെ അബ്ദുള്ള കുട്ടി, ശിവരാമൻ നായർ, സന്തോഷ് വില്ലടം, സിന്ധു അജയൻ, ഹരിദാസ്, സന്തോഷ് മുതുപറമ്പിൽ, ബാബു , ബിജോയ്, ജോഫി പോൾ തുടങ്ങിയവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top