ക്ഷണിച്ചു വരുത്തുന്ന ദുരന്തത്തിനായി ആനന്ദപുരം നെല്ലായി റോഡ് : പ്രളയത്തിൽ തകർന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ


ആനന്ദപുരം :
മഹാപ്രളയത്തിൽ ഒരാഴ്ചയോളം വെള്ളത്തിനടിയിൽ മുങ്ങി, കുത്തൊഴുക്കിൽ ഇരുവശങ്ങളും തകർന്ന ആനന്ദപുരം നെല്ലായി റോഡിലെ ഏറ്റവും അപകടസാധ്യതയുള്ള അമേതിക്കുഴി പാലത്തിനു സമീപത്തെ പ്രധാന റോഡിന്‍റെ അറ്റകുറ്റപ്പണികൾക്കായി ഇതുവരെ അധികൃതർ മനസുവെക്കുന്നില്ല. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ റോഡ് പൂർണ്ണമായും തകർന്നു വശങ്ങളിൽ ഇരുപത്തടിയിലേറെ താഴ്ചയുള്ള ഗർത്തങ്ങൾ രൂപപെട്ടിട്ടും വെറും ഒഴിഞ്ഞ ടാർവീപ്പകൾ വച്ച് അപായസൂചന നൽകിയതല്ലാതെ ഒരു വർഷമാകാറായിട്ടും റോഡിന്‍റെ ഇരുവശങ്ങളും കെട്ടി സംരക്ഷിക്കാൻ അധികൃതർ തയ്യാറാവാത്തത് വൻപ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇവിടെ ഇപ്പോൾ അപകടങ്ങൾ നിത്യ സംഭവങ്ങളാകുന്നുമുണ്ട്. ഇരുചക്ര വാഹനങ്ങൾ വലിയ വാഹങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡരിക്ക് ഇടിഞ്ഞു താഴെ കുഴിയിലേക്ക് മറഞ്ഞു യാത്രികർക്ക് പരിക്കേൽക്കുന്നു. ഇപ്പോൾ ഇതുവഴി ഒരുവരി ഗതാഗതമേ സാധ്യമാകു. ഇപ്പോൾ മഴക്കാലത്ത് വീണ്ടും റോഡരിക്ക് കുതർന്ന് അപകട സാധ്യത കൂടിയിട്ടുണ്ട്. നെല്ലായി ദേശീയപാതയിൽനിന്ന് വല്ലക്കുന്നിലെ സംസ്ഥാനപാതയിലേക്കുള്ള പ്രധാന റോഡാണിത് , എന്നിട്ടും അധികൃതർ ഒരുവര്ഷമായിട്ടും എന്തുകൊണ്ട് റോഡ് പുനർനിർമ്മിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നാട്ടുകാർ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top