ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ദുരവസ്ഥ : പ്രൊട്ടക്ഷൻ ഫോറം യോഗം ശനിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുമുള്ള പല ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുകിയതടക്കം ഡിപ്പോയോട് അധികൃതർ കാണിക്കുന്ന അനാസ്ഥകളിൽ പ്രതിഷേധിക്കാനും ഭാവി കാര്യങ്ങൾ തീരുമാനിക്കാനുമായി ”കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രൊട്ടക്ഷൻ ഫോറം യോഗം” ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള വെസ്റ്റ് ലയൺസ്‌ ക്ലബ് ഹാളിൽ യോഗം ചേരുന്നു. നഗരസഭാ കൗൺസിലർമാർ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർ യോഗത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top